കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാര്‍ഷിക സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷക ദിനാഘോഷം നടത്തി. കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. കര്‍ഷകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും മുട്ടില്‍ സ്മാര്‍ട്ട് കൃഷിഭവന്റെ ശിലാസ്ഥാപനവും നടത്തി. ജില്ലാതല ഉദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലെ തിരെഞ്ഞെടുത്ത 19 കര്‍ഷകരെ ആദരിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ഹാളില്‍ നടത്തിയ കര്‍ഷക ദിനാചരണം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി 9 കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എം വിമല എന്നിവര്‍ സംസാരിച്ചു.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ല പഞ്ചായത്ത് അംഗം ബീന ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ഡി കരുണാകരന്‍, ജോളി നരിതൂക്കില്‍, മണി പാമ്പനാല്‍, അനുമോള്‍, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, കൃഷി ഓഫീസര്‍ അനു ജോര്‍ജ്ജ്, മാത്യു മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.

എടവക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കല്ലോടി പാരിഷ് ഹാളില്‍ നടന്ന കര്‍ഷക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. എടവകയിലെ മുന്‍ കൃഷി ഓഫീസര്‍ മണികണ്ഠന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായ പി.ജെ മാനുവലിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയ്, ശിഹാബ് ആയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍, വിദ്യാലങ്ങളിലെ കൃഷി എന്നിങ്ങനെ കാര്‍ഷിക അവാര്‍ഡുകള്‍ നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി. പ്രസാദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുബൈദ പരീത്, സുധ അനില്‍, ഷാഹിന ഷംസുദീന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പൊഴുതന കൃഷി ഓഫീസര്‍ അമല്‍ വിജയ്, അസി. കൃഷി ഓഫീസര്‍ പി.എ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വെണ്ണിയോട് ജൈന ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നിന്നുള്ള മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. എല്ലാ വാര്‍ഡുകളില്‍ നിന്നുള്ള ഉത്തമ കൃഷി കുടുംബത്തെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്, ഇ.കെ വസന്ത, പി.ടി അനുപമ, മെമ്പര്‍മാരായ സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, പി. സുരേഷ്, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, എം.കെ മുരളീദാസന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, കൃഷി ഓഫീസര്‍ ഇ.വി അനഘ, കൃഷി അസിസ്റ്റന്റ് എം.സി ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു.

പനമരം ഗ്രാമ പഞ്ചായത്ത്, കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, പാടശേഖര – കുരുമുളക് സമിതികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പറക്കാലയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ ആദരിച്ചു. പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശീമ മാനുവല്‍ കര്‍ഷകരെ ആദരിച്ചു. കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ ജാമിയ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മുരളീധരന്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷ ദിനാചരണം പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ. ടി.എസ് രാജീവ് ഉദ്ഘാടനം ചെയ്തു. വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ പദ്ധതി വിശദീകരണം നടത്തി. കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ക്വിസ്, കര്‍ഷക ദിനാഘോഷ റാലി, പങ്കെടുത്ത കര്‍ഷകരില്‍ നിന്നും നറുക്കെടുപ്പിലൂടെ കാര്‍ഷികോപകരണങ്ങളുടെ വിതരണം എന്നിവയും നടന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ തോമസ്, ഒ. ്ജിനിഷ, എന്‍.ഒ ദേവസ്യ, കൃഷി ഓഫീസര്‍ കെ.വി ശാലിനി, കൃഷി അസിസ്റ്റന്റ് കെ.എം മുംതാസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാനന്തവാടി നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ പരിധിയിലെ 10 മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ ടീച്ചര്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പി.വി ജോര്‍ജ്ജ്, അബ്ദുല്‍ ആസിഫ്, വി.ആര്‍ പ്രവീജ്, പി.എം ബെന്നി, കൃഷി അസി. ഡയറക്ടര്‍ ഡോ. വി.ആര്‍ അനില്‍കുമാര്‍, കൃഷി ഓഫീസര്‍ കെ.എസ് ആര്യ, അസി. കൃഷി ഓഫീസര്‍ ഷൈജു മാത്യു, ഇ.ജെ ഷാജി, ഷിബു മടയത്തറ, ഉണ്ണികൃഷ്ണന്‍, വത്സാ മാര്‍ട്ടിന്‍, ഡോളി രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു