നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിർമ്മാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നിർവഹിച്ചു.ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. 16.5 കോടി എൻ.എച്ച്.എം ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
ഡോ. ടി.എൻ അനൂപ് പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി എൻ.എ കരീം, നിലമ്പൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അരുമ ജയകൃഷ്ണൻ , എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവ ർ പങ്കെടുത്തു. ഡി.എം.ഒ ഡോ.രേണുക ആർ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പി നന്ദിയും പറഞ്ഞു.