കേരള നിയമസഭയുടെ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ.ശങ്കരനാരായണൻ തമ്പി, സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ നായനാർ, കെ.ആർ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ, സി.എച്ച് മുഹമ്മദ് കോയ നിയമസഭാ മാധ്യമ അവാർഡ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2022 ജനുവരി 1-നും 2022 ഡിസംബർ 31-നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തവയ്ക്കാണ് അവാർഡ്. റിപ്പോർട്ട്/പ്രോഗ്രാമിന്റെ ആറ് പകർപ്പ് സഹിതം അപേക്ഷ സെപ്റ്റംബർ 8ന് വൈകീട്ട് 3നകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.niyamasabha.org.