ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പു മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ പ്രളയാനന്തര നവകേരള സൃഷ്ടിക്കുവേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദുരന്ത പ്രതിരോധ പ്രതികരണങ്ങളെക്കുറിച്ചും സെമിനാര്‍ നടത്തും. ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് കോളേജില്‍ നടത്തുന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്യും. സ്ഥിരം സമിതി അദ്ധ്യക്ഷ തങ്കമ്മ യേശുദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ആശ കിരണ്‍ വിഷയം അവതരിപ്പിച്ച് സംശയങ്ങള്‍ക്കു മറുപടി നല്‍കും. ഡിവിഷന്‍ അംഗം ദിനേശ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി ജസീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ് കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.യു പ്രിന്‍സ് തുടങ്ങിയനര്‍ സംസാരിക്കും.
