മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അക്രമ മാർഗ്ഗങ്ങൾ വെടിഞ്ഞ് ദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ മറന്ന് എല്ലാ വിഭാഗം ജനങ്ങളും ദേശീയ ഐക്യവും പരസ്പരം സ്നേഹവും വളർത്തുന്നതിനുള്ള സന്ദേശം നൽകുന്നതിനാണ് വർഷംതോറും ആഗസ്റ്റ് 20ന് സദ്ഭാവനാ ദിനം ആചരിക്കുന്നത്.
എ ഡി എമ്മിന്റെ ചേംബറിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്തു.