പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പ്രളയക്കെടുതി നേരിട്ട സുന്ദരം കോളനിയിലെ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ചൈല്‍ഡ് ലൈനും യൂനിസെഫും സംയുക്തമായി പാട്ടുകൂട്ടം എന്ന പേരില്‍ സംഗീതി പരിപാടി സംഘടിപ്പിച്ചു.
പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ഭാഗ്യം ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജുമായ കെ. മോഹനന്‍ അധ്യക്ഷനായി. കുട്ടികളും മുതിര്‍ന്നവരുമായി ഏകദേശം 250 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധി ജയന്തി ദിന സന്ദേശമടങ്ങിയ വീഡിയോ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പാലക്കാട്ടെ ദുരിതബാധിതര്‍ക്കായി ആവശ്യസാധന, സാമഗ്രികള്‍ എത്തിച്ച് കൊടുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കെയര്‍ ഫോര്‍ പാലക്കാട് എന്ന വെബ്‌സൈറ്റിന്റെ പ്രചരണത്തിനായി പി.ആര്‍.ഡി തയ്യാറാക്കിയ വീഡിയോ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയുടെ രൂപീകരണം സംബന്ധിച്ച വീഡിയോ, 1924 ലെ കേരളത്തെ പ്രളയവുമായി ബന്ധപ്പെട്ട മാഹാത്മാഗാന്ധിയുടെ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപമടങ്ങിയ വീഡിയോ എന്നിവ പ്രദര്‍ശിപ്പിച്ചു. പരിപാടിയില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പുത്തന്‍ചിറ സി.എം.ഐ, എം.കെ നന്ദകുമാര്‍, ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് അല്‍ത്താഫ്, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ എബ്രഹാം ലിങ്കണ്‍, കുട്ടികള്‍ പങ്കെടുത്തു.