കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ 24ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ബി.സി.കുരിക്കൻ ഏത് പിന്നാക്ക വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എന്നത് സംബന്ധിച്ച ഹർജിയും ഉപാദ്ധ്യായ വിഭാഗത്തിലുൾപ്പെടുന്ന ഈഴവാത്തി-കാവുതീയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും വാണിയ/ഗണിഗ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗങ്ങളായ ഡോ.എ.വി ജോർജ് സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.
