മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ശുചിത്വസന്ദേശമുയർത്തി കാല്‍നട പ്രചരണ ജാഥ നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ ലതിക ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കുളങ്ങരത്ത് നിന്നാരംഭിച്ച ജാഥ കക്കട്ട് ടൗണ്‍, മധുകുന്ന്, അമ്പലക്കുളങ്ങര, ഒതയോത്ത്താഴെ, ദേശീയ ഗ്രന്ഥശാല, ചെറിയ കൈവേലി, പാതിരപ്പറ്റ, ചെക്യാട്, മുറുവശ്ശേരി, കലാനഗര്‍, മൊകേരി ടൗണ്‍, വട്ടോളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

ഭരണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതസേന, ആശാ വര്‍ക്കര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി 150 പേര്‍ ജാഥയില്‍ പങ്കെടുത്തു. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ ശുചിത്വ ബോധവത്ക്കരണ പരിപാടികളും സംഗീതശിൽപ്പവും അവതരിപ്പിച്ചു.

ജാഥാ ക്യാപ്റ്റന്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, ഉപലീഡര്‍ വൈസ് പ്രസിഡന്റ് വി വിജിലേഷ്, ജാഥാ മാനേജര്‍ പഞ്ചായത്ത് സെക്രട്ടറി കെ.പി വിനോദ്കുമാര്‍, ജാഥയിലെ പൈലറ്റുമാരായ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍മാരായ സി പി സജിത, റീന സുരേഷ്, ഹേമ മോഹന്‍, വിപിന്‍, സി പി ശശി, എം കെ സന്തോഷ് , അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.