ലോക കൊതുക് വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. കാലാവസ്ഥ വ്യതിയാനവും നഗരവത്കരണവും ജീവിത ശൈലീമാറ്റങ്ങളും കൊതുകിന്റെ വളര്‍ച്ചക്ക് കാരണമാകുന്നതായും കൊതുകുജന്യ രോഗങ്ങള്‍ തടയേണ്ടതിന്റെ ആവശ്യം ജനങ്ങളില്‍ എത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായ യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ് വിഷയാവതരണം നടത്തി.

കാലാവസ്ഥ വ്യതിയാനവും കൊതുക്ജന്യ രോഗങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. ശ്രുതി നമ്പ്യാര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിളംബര റാലിയും എം.എല്‍.എസ്.പി നഴ്സുമാരുടെ ഫ്‌ലാഷ് മോബും നടന്നു.

കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്, വൈസ് പ്രസിഡന്റ് എം.പി ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. ശശിധരന്‍, ജില്ലാ വെക്റ്റര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ ഓഫീസര്‍ പി. ബിനുകുട്ടന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. മൈനാവതി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍, ഡോ. ഷിനോജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.വി രാമദാസ് എന്നിവര്‍ സംസാരിച്ചു.