2023-ലെ എൻജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ടം, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആഗസ്റ്റ് 23 ന് തുടങ്ങി. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്‌സ് എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 26 വൈകുന്നേരം 4 വരെ ലഭ്യമാകും.

എൻജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്‌സുകളിൽ നിലിവിലുള്ള ഹയർ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.

തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്‌സ് (ഉണ്ടെങ്കിൽ) എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ ലഭ്യമാകും. ആഗസ്റ്റ് 26 വൈകുന്നേരം 4 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2525300.