വയനാട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് മാനന്തവാടിയില്‍ ലഹരിവര്‍ജ്ജന സന്ദേശറാലിയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. കോ-ഓപറേറ്റീവ് കോളജില്‍ നടന്ന സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെമിനാറിനോടനുബന്ധിച്ച് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ഫ്‌ളാഷ് മോബ് നടന്നു. തുടര്‍ന്നു നടന്ന ലഹരിവര്‍ജ്ജന സന്ദേശറാലി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോ-ഓപറേറ്റീവ് കോളജില്‍ നടന്ന സെമിനാറില്‍ നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ ശോഭ രാജന്‍ ലഹരിവര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കടവത്ത് മുഹമ്മദ്, കോളജ് പ്രസിഡന്റ് വി.ബി ബിനു, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ സുരേഷ് മാത്യു, കെ. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.