തൊടുപുഴ നഗരസഭയിലെ അതിദരിദ്ര്യ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തൊടുപുഴ നഗരസഭ ഓഫീസില്‍ നടന്ന ഓണക്കിറ്റ് വിതരണം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീം അധ്യക്ഷത വഹിച്ചു.

നഗരസഭാ പരിധിയിലെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 77 കുടുംബങ്ങള്‍ക്കാണ് ഓണ സമ്മാനമായി നഗരസഭ മുന്‍കൈയെടുത്ത് ഓണക്കിറ്റുകള്‍ നല്‍കിയത്. പായസം മിക്‌സ്, പഞ്ചസാര, പപ്പടം, ചെറുപയര്‍, വന്‍പയര്‍, കടല, സാമ്പാര്‍പൊടി, രസക്കൂട്ട് തുടങ്ങിയ 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.

നഗരസഭ കൗണ്‍സില്‍ അംഗങ്ങളായ ഷീന്‍ വര്‍ഗീസ്, ടി എസ് രാജന്‍, ജോസ് മഠത്തില്‍, ജിതേഷ് സി, നീനു പ്രശാന്ത്, കവിത അജി, രാജി അജേഷ്, മെര്‍ലി രാജു, സനു കൃഷ്ണന്‍, നോഡല്‍ ഓഫീസര്‍ പ്രദീപ് രാജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.