ലോകമെമ്പാടുമുള്ള കേരളീയർക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഹൃദ്യമായ ഓണാശംസകൾ നേർന്നു. ”മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണർത്തുന്നു. സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ കേരളം നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ  നമുക്ക് കൈകോർക്കാം’- ഗവർണർ ആശംസിച്ചു.