ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. നേത്രദാനം മഹാദാനം എന്നതാണ് മത്സരത്തിന്റെ വിഷയം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.

പൊതുജനങ്ങള്‍ക്കായാണ് ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. സ്വന്തമായി എടുത്ത ഫേട്ടോയാണ് അയക്കേണ്ടത്. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയും അയക്കാം. ഒരാള്‍ ഒരു ഫോട്ടോയെ അയക്കാന്‍ പാടുള്ളു. തിരെഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ ആരോഗ്യ വകുപ്പിന്റെ നേത്രദാന ബോധവല്‍ക്കരണ പരിപാടികള്‍ക്കും പ്രചരണങ്ങള്‍ക്കും ഉപയോഗിക്കും.

ഫോട്ടോകള്‍ npcbphotography@gmil.com എന്ന ഇ-മെയിലിലേക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ സഹിതം സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12 നകം അയക്കണം. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫാമിലി ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമോ സഹോദരങ്ങള്‍ക്കൊപ്പമോ പങ്കെടുക്കാം.

മൂന്ന് പേരടങ്ങുന്ന ഒരു ടീമില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയും രണ്ടുപേർ രക്ഷിതാക്കളോ സഹോദരങ്ങളോ ആയിരിക്കണം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ ആറിന് ഉച്ചയ്ക്ക് 12 നകം 8301825018, 9645802478 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വിസ്സിന് രജിസ്റ്റര്‍ ചെയ്തവര്‍ സെപ്തംബര്‍ ഏഴിന് രാവിലെ 9.30 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേരണം.