ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍  ആര്‍.വിനീതയുടെ ലൈഫ് മിഷനില്‍ പൂര്‍ത്തിയായ  വീടിന്റെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. പരിയാരം ബംഗ്ലാവില്‍ വീട്ടില്‍ എന്നു പേരിട്ടിരിക്കുന്ന ലൈഫ്മിഷന്‍ വീട്ടില്‍ വീട്ടിലെത്തിയാണ് കളക്ടര്‍ താക്കോല്‍ ദാനം നിര്‍വഹിച്ചത്.വിനീതയ്ക്കും മകനും ഓണക്കോടിയും കളക്ടര്‍ നല്‍കി.2023 ഫെബ്രുവരിയിലാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍, വൈസ് പ്രസിഡന്റ് എം എസ്.സിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എ.ഇന്ദിര, ജോയന്റ് ബിഡിഒ ഗിരിജ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിനോദ് മിത്ര പുരം, തുടങ്ങിയവര്‍ പങ്കെടുത്തു.