മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2023-2024-ലേയ്ക്കുള്ള ഇന്റർവ്യൂ വിജ്ഞാപനവും, അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിലും, ഡി.എം.ഇ.യുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളജുകളിലും റാങ്ക് ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും.

റാങ്ക് ലിസ്റ്റിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ഇമെയിൽ (Email D academicdme@gmail.com) മുഖേന അറിയിക്കണം. കോഴ്‌സിന്റെ ഫൈനൽ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിക്കും.

ഫൈനൽ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കോഴ്‌സിലേയ്ക്കുള്ള പ്രവേശന നടപടികൾക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 12ന് തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിനകത്തുള്ള സർക്കാർ നഴ്‌സിംഗ് കോളേജിൽ വെച്ച് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തിരമോ അന്ന് ഹാജരാകണം. www.dme.kerala.gov.in ൽ നൽകിയ വിശദ വിവരങ്ങൾ പരിശോധിച്ചശേഷം നിശ്ചയിച്ച സമയത്തുവേണം ഇന്റർവ്യൂ-ന് ഹാജരാകേണ്ടത്.