കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ 2023-24 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 8ന് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 11 മണിവരെ ആയിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും, ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർക്കും, ഇനിയും അപേക്ഷ നൽകാത്തവർക്കും അന്ന് അപേക്ഷ സമർപ്പിച്ച് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളജിൽ നടക്കുന്ന കൗൺസിലിംഗിൽ പങ്കെടുക്കാം.

പങ്കെടുക്കുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ വാർഷിക വരുമാനം 100000 വരെയുള്ളവർ 1000 രൂപയും മറ്റുള്ളവർ 3995 രൂപയും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കണം. പി.ടി എ ഫണ്ട് പണമായി നൽകണം. അഡ്മിഷന് വിദ്യാർഥിയോടൊപ്പം രക്ഷാകർത്താവും എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.