ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഗാന്ധി പഥം തേടി പഠന പോഷണ യാത്ര ദണ്ഡി കടപ്പുറത്തെത്തി ഉപ്പുസത്യാഗ്രഹ സ്മൃതിയുടെ പുനരാവിഷ്ക്കാരം നടത്തി.
മണൽപ്പരപ്പിൽ കുഞ്ഞു സംഘങ്ങളായി അടുപ്പുകൂട്ടി വിദ്യാർത്ഥികൾ ഉപ്പു കുറുക്കിയെടുത്തു.
വിനയ് മന്ദിർ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭിവാദ്യങ്ങളേറ്റു വാങ്ങിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് എന്നിവരുടെ നേതൃത്വത്തിൽ 82 കുട്ടികളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും 12 അധ്യാപകരും ദണ്ഡി കടപ്പുറത്തേയ്ക്ക് യാത്രയാരംഭിച്ചത്.