വനിതകള്‍ ഗൃഹനാഥരായ കുടുംബത്തിലെ കുട്ടികള്‍ക്കുള്ള 2018-19 ലെ വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് അര്‍ഹത. വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍ എന്നിവരുടെ മക്കള്‍ക്കാണ് ധനസഹായം. അര്‍ഹതപ്പെട്ടവര്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ അങ്കണവാടികളിലും ശിശു വികസന പദ്ധതി ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ 15നകം നല്‍കണം.
