സംസ്ഥാനത്തെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2023 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് നടപടികളും 2023-ലെ ആയൂർവേദ/ ഹോമിയോ/സിദ്ധ/ യുനാനി/ ഫാർമസി/അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികളും ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ/പുതിയതായി കൂട്ടിച്ചേർത്ത കോഴ്സുകൾ/കോളേജുകളിലേക്ക് ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള സൗകര്യം സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ ലഭിക്കും. നീറ്റ് യു.ജി. 2023 മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയൂർവേദ കോഴ്സുകളിലേക്കും മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഫാർമസി കോഴ്സുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നുവരെ ലഭിക്കും.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.