നവംബര്‍ എട്ടിന് തുടങ്ങുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫീസ് ഒക്‌ടോബര്‍ ആറ് വരെ പിഴയില്ലാതെയും എട്ടു മുതല്‍ ഒമ്പതു വരെ പിഴയോടെയും പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. അപേക്ഷകന്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷാ കേന്ദ്രത്തില്‍ നിശ്ചിത തിയതിക്കുള്ളില്‍ അപേക്ഷ നല്‍കണം. വെബ്‌സൈറ്റ്:www.keralapareekshabhavan.in