ശബരിമല: പായ്ക്കറ്റിൽ പ്രിന്റ് ചെയ്ത വിലയേക്കാൾ കൂടൂതൽ വില ഈടാക്കുക, അളവിലും തൂക്കത്തിലും ക്രിത്രിമം നടത്തുക എന്നീ ക്രമക്കേടുകളുടെ പേരിൽ പമ്പയിലും, സ്വാമി അയ്യപ്പൻ റോഡിലും, നീലിമല വഴിയുളള കാനനപാതയിലും നടന്ന റെയ്ഡിൽ മൂന്ന് കടകളിൽ നിന്ന് 17000 രൂപ പിഴ ഈടാക്കിയതായി റെയ്ഡിന് നേതൃത്വം നൽകിയ പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് എ.കെ.രാമചന്ദ്രൻ, എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് നവീൻ ബാബു എന്നിവർ അറിയിച്ചു. ടോയ്ലറ്റുകളിലും, കരിക്ക് വിൽപന കേന്ദ്രങ്ങളിലും നിരക്ക് ബോർഡുകൾ സ്ഥാപിക്കാൻ കർശന നിർദ്ദേശവും നല്കി.