ശബരിമല: പതിനെട്ടാം പടികയറി എത്തുന്ന ഭക്തർക്ക് അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കാനായി തിരുമുറ്റത്ത് സഹാസ് കാർഡിയോളജി സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച അടിയന്തിര കാർഡിയാക് കെയർ ക്ളിനിക്കന്റെ പ്രവർത്തനം മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹ്യദയമിടിപ്പും, ശ്വാസച്ഛോസ്വവും ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയിൽ ഹ്യദയാഘാത സാധ്യത കൂടതലാണെന്നും അത്തരം ഘട്ടങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനായി ആട്ടോമാറ്റിക് ഡീഫിബ്രിലേറ്റർ, പ്രഷർ നെബുലൈസർ അടക്കമുളള സജ്ജീകരണങ്ങൾ ക്ളിനിക്കിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ഒ. വാസുദേവൻ പറഞ്ഞു. സീനിയർ ഫിസിഷ്യൻ ഡോ. സന്തോഷ്‌കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.