സംസ്ഥാനത്തെ ഗവ. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കംപാഷണേറ്റ്/പ്രയോറിറ്റി സ്ഥലംമാറ്റം 2015 ഒക്‌ടോബര്‍ 26 ലെ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ച് റവന്യു ജില്ല അടിസ്ഥാനത്തിലായിരിക്കും നടത്തുക. ഒരു ജില്ലയില്‍ ഒരു വിഷയത്തില്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും ഒരു യൂണിറ്റായി കണക്കാക്കിയാണ് കംപാഷണേറ്റ്/പ്രയോറിറ്റി സ്ഥലംമാറ്റം നടത്തേണ്ടതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവിലെ സമയപരിധിക്കുള്ളില്‍ ഡയറക്ടര്‍ സ്ഥലം മാറ്റ നടപടികള്‍ സ്വീകരിക്കണം.
ഹിയറിംഗ് സമയത്ത് അധ്യാപകര്‍ ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങള വിശദമായി പരിശോധിച്ച് സമയബന്ധിതമായി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി.