കേരള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 10 വരെ സ്വീകരിക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി.മൊയ്തീന്‍കുട്ടി അറിയിച്ചു. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം.എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് (പോളി ടെക്‌നിക്ക് ഡിപ്ലോമ), മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കല്‍), അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് (റിന്യൂവല്‍) എന്നിവയാണ് സ്‌കോളര്‍ഷിപ്പുകള്‍. ഫോണ്‍: 0471 2300524.