‘ആയുഷ്മാന്‍ ഭവ’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു. ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച അറിവില്ലായ്മ കൊണ്ട് പലരും പ്രയോജനപ്പെടുത്താത്ത സാഹചര്യമുണ്ട്. ഈ ക്യംപയിന്‍ വഴി അത് പരിഹരിക്കപ്പെടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ആശ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ- നഗര പ്രദേശങ്ങളിലെ ജനതയുടെ മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി ലക്ഷ്യമാക്കുന്നതിന് വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ കേന്ദ്ര- കേരള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികള്‍ കുറേ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും പദ്ധതികള്‍ സംബന്ധിച്ച കൃത്യമായ അറിവ് ഇല്ലാത്തിനാല്‍ പല സേവനങ്ങളും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പലര്‍ക്കും കഴിയാറില്ല.
ഈ സാഹചര്യത്തില്‍ നിലവില്‍ നടപ്പിലാക്കിവരുന്ന മുഴുവന്‍ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ആവശ്യമായ പ്രചരണം ഒരു കുടക്കീഴില്‍ തന്നെ ലഭ്യമാക്കുന്നതിനായാണ് ‘ആയുഷ്മാന്‍ ഭവ’ എന്ന പേരില്‍ ജനകീയ ക്യാംപയിൻ നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. രോഹിണി, മറ്റ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.