2023 പി. ജി. മെഡിക്കൽ കോഴ്സ് 2023 സെപ്റ്റംബർ 9ൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസ് പ്രകാരം ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും പ്രവേശനം നേടിയതിനുശേഷം വിടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ 2023 സെപ്റ്റംബർ 14 ഉച്ചയ്ക്ക് രണ്ടിനു മുമ്പായി കോഴ്സ്/കോളജിൽ നിന്നും വിടുതൽ വാങ്ങണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.