വിവിധ ക്രൈസിസിൽ അകപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിന് ബിരുദവും, കൗൺസലിംഗിൽ മുൻപരിചയവും, സേവനസന്നദ്ധരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്ന് പിയർ സപ്പോർട്ട് കൗൺസിലറെ നിയമിക്കുന്നു. കൗൺസിലർ കൈകാര്യം ചെയ്യുന്ന ഒരു കേസിന് 500/- രൂപ നിരക്കിൽ ഓണറേറിയം നൽകും. താൽപര്യമുള്ളവർ സെപ്റ്റംബർ 20 ന് ഉച്ച 2 മണിക്ക് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ വിദ്യാഭ്യാസവും പരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343241.