പൊഴുതന ഗ്രാമപഞ്ചായത്ത് എഫ്.എന്‍.എച്ച്. ഡബ്ല്യു പദ്ധതി പോഷന്‍ – 2023 പോഷക വാരാചരണം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. നജുമുന്നിസ അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജലി അല്‍ഫോന്‍സ പോഷന്‍ – 2023 ക്ലാസ്സെടുത്തു.
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ തുടങ്ങിയ ക്യാമ്പയിനാണ് പോഷന്‍ 2023. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാഹിന ഷംസുദീന്‍, സുബൈദ പരീത്, വാര്‍ഡ് മെമ്പര്‍മാരായ സി.മമ്മി, ജുമൈലത്ത് ഷെമീര്‍, കമ്മ്യൂണറ്റി കൗണ്‍സിലര്‍ കമല, സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗം ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.