പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൂതക്കുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 10,000 രൂപ പിഴ ചുമത്തി. ഹരിത കര്‍മ സേനയുടെ നേതൃത്വത്തിലാണ് നിയമലംഘനം നടത്തിയവരെ കണ്ടെത്തിയത്.
പൂതക്കുളത്തെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി മാറ്റുന്നതിന് ആവശ്യമായ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. അലക്ഷ്യമായി മാലിന്യം പൊതുവിടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ പറഞ്ഞു.