കണ്ണൂർ സർക്കാർ ആയൂർവേദ കോളജിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മോഡേൺ മെഡിസിൻ വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളിൽ സമാന തസ്തികയിലുള്ളവരിൽ നിന്നു നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ കൺസൽട്ടന്റ് (ഗൈനക്കോളജി), പീഡീയട്രീഷ്യൻ, ആർ.എം.ഒ (മോഡേൺ മെഡിസിൻ) എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ഡയറക്ടർ, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ വകുപ്പുതലവൻ മുഖാന്തിരം സമർപ്പിക്കേണ്ടതാണ്.