സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് 2023-24 സാമ്പത്തിക വർഷം ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധ രേഖകളും (Soft and Hard Copy) ഒക്ടോബർ 15ന് മുമ്പ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില) തിരുവനന്തപുരം- 695 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ :environmentdirectorate@gmail.com