കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസന ഫണ്ട് അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 508 പദ്ധതികളില്‍ 69 പൂര്‍ത്തിയാക്കി. 134 എണ്ണം പുരോഗമിക്കുന്നു. 203 പദ്ധതികള്‍ക്ക് അംഗീകാരവും നേടി. ജില്ലയില്‍ 130 പദ്ധതികള്‍ക്കായി ഏഴ് കോടി 99 ലക്ഷം രൂപ അനുവദിച്ചതില്‍ പൂര്‍ത്തീകരിച്ച 55 പദ്ധതികള്‍ക്കായി മൂന്നു കോടി 14 ലക്ഷം രൂപ വിനിയോഗിച്ചു.
നാലു കോടി 78 ലക്ഷം രൂപയുടെ 75 പദ്ധതികള്‍ പുരോഗമിക്കുകയാണ്.

പിന്നാക്ക മേഖലയില്‍ അനുവദിച്ച ഒരു കോടി 68 ലക്ഷം രൂപയുടെ 24 പദ്ധതികളില്‍ 51 ലക്ഷം രൂപയ്ക്ക് 12 പദ്ധതികള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ഒരു പദ്ധതി പുരോഗമിക്കുകയാണ്. പദ്ധതി പൂര്‍ത്തീകരണം കൂടുതല്‍ വേഗത്തിലാക്കണമെന്ന് എം പി നിര്‍ദേശം നല്‍കി. ജില്ല പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.