ഭക്ഷ്യോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ യൂണിറ്റ്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ഉഷസ്സ് കുടുംബശ്രീ സംരംഭമായ ജെ എസ് എസ് ഫുഡ് പ്രോഡക്റ്റാണ് ഉത്പന്ന വൈവിദ്ധ്യത്തിന് പിന്നില്‍. സംരംഭകലോണായ ഒരു ലക്ഷം രൂപയില്‍ തുടങ്ങിയ സംരംഭത്തിന്റെ മാസവരുമാനം നിലവില്‍ 30000 രൂപയ്ക്ക് മുകളിലാണ്.

ജൂബിത, സഫീന, സന്ധ്യ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. യന്ത്രസഹായമില്ലാതെയാണ് ഉത്പന്ന നിര്‍മാണം. അരിപ്പൊടി, മുളകുപൊടി മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞള്‍പൊടി, അവലോസുപൊടി, ചമ്മന്തിപ്പൊടി, മീന്‍-നാരങ്ങ-മാങ്ങ-നെല്ലിക്ക അച്ചാറുകള്‍, ഉണ്ണിയപ്പം, ചിപ്‌സ്, മിക്‌സ്ചര്‍, അച്ചപ്പം, മുറുക്ക് തുടങ്ങിയവയാണ് വിപണിയില്‍ എത്തിക്കുന്നത്. പ്രദേശത്തോടൊപ്പം അഞ്ചല്‍, ആയൂര്‍ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലേക്കും എത്തിക്കുന്നുണ്ട്.