കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കിഡ്) ഏഴു ദിവസത്തെ ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ഒക്ടോബര്‍ 4 മുതല്‍ 11 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസില്‍ ആണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങിയ അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.
4130 രൂപയാണ് ഫീസ്. സെപ്റ്റംബര്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0484 2532890, 2550322, 9605542061.