ആയുര്‍പാലിയം പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സ്/ജി എന്‍ എം (വനിതകള്‍), ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും യോഗ്യത : പാലിയേറ്റീവ് നഴ്‌സ് (വനിതകള്‍) – എ എന്‍ എമ്മും പാലിയേറ്റീവ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. എ എന്‍ എം /ജി എന്‍ എം കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ആയുര്‍വേദ തെറാപ്പിസ്റ്റ് – ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. ജില്ലാ പഞ്ചായത്തില്‍ സെപ്റ്റംബര്‍ 26 രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2763044.