ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിജിറ്റല്‍ സര്‍വെ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എസ്.സി പ്രമോട്ടര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ അടക്കം എട്ട് ബ്ലോക്കുകളില്‍ നിന്നായി 75 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബ്, അസിസ്റ്റന്റ് ഓഫീസര്‍ ഡോ.ജയന്തി സുധാകരന്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എ.അല്‍ഹാഷ്, ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അനൂപ്. ആര്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.