മാനന്തവാടി കുറ്റിമൂല അംഗനവാടിക്ക് പുതുതായി നിര്‍മിച്ച കെട്ടിടം മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. നഗരസഭ 2017 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ശാരദ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ അംഗനവാടി കെട്ടിടത്തിന്റെ പ്രവര്‍ത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കരാറുകാരന്‍ പി. ബേബിക്ക് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി ബിജു ഉപഹാരം നല്‍കി. കൗണ്‍സിലര്‍മാരായ വി.യു ജോയി, ലൈല ഉസ്മാന്‍, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പി.എസ് നിധീഷ്, അംഗനവാടി അദ്ധ്യാപിക ശ്രീലത സുരേഷ്, സംഘാടക സമിതി അദ്ധ്യക്ഷന്‍ എ.ടി സുരേഷ്, ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ. അനിത, സൂപ്പര്‍വൈസര്‍മാരായ ആര്‍. സന്ധ്യ, പി. ശ്രീജ, എന്‍.ആര്‍ അനീഷ്, മദര്‍ റജിന്‍ എന്നിവര്‍ സംസാരിച്ചു.
