വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിട്ടേഷൻ വർക്കർ, പ്ലംബർ കം ഇലക്ട്രീഷൻ ജോലികളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.

സാനിട്ടേഷൻ വർക്കറിന് ഏഴാം ക്ലാസ് പാസായിരിക്കണം. പ്ലംബർ കം ഇലക്ട്രീഷന് പി.എസ്.സി നിർദേശിച്ചിട്ടുള്ള യോഗ്യത വേണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദ ആശുപത്രി, വർക്കല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0470-2605363.