പ്രളയത്തില്‍ സെറ്റ് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ഫീസ് രഹിതമായി അനുവദിക്കും. ആവശ്യമായ രേഖകളും റവന്യൂ അധികൃതരില്‍ നിന്നും വാങ്ങിയ സാക്ഷ്യപത്രവും ഉള്‍പ്പെടെ ഡിസംബര്‍ 31ന് മുമ്പ് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.