പട്ടികവര്‍ഗ വികസനവകുപ്പിന്റെ ധനസഹായത്തോടെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ  മീറ്റ് ഷോപ്പ് സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി നല്‍കാന്‍ പട്ടികവര്‍ഗക്കാരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഒക്‌ടോബര്‍ 15 വരെ സ്വീകരിക്കും. അതതു ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍മാരുടെ ശുപാര്‍ശയോടെ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിംഗ്, എം.പി.ഐ, ഇടയാര്‍ ഫോണ്‍: 9446478333.