സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലെ നാല് ഒഴിവുകളിലേക്ക് 12ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അഗ്രികള്‍ച്ചറിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വികാസ്ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസിലാണ് ഇന്റര്‍വ്യൂ. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് പ്രതിമാസം 27010 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും പകര്‍പ്പുകളും സഹിതം രാവിലെ 10ന് പി.എം.ജി, വികാസ്ഭവന്‍ സമുച്ചയത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ എത്തണം.
