ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍/എക്കോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്സ് ) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിര രജിസ്ട്രേഷന്‍. പ്രായപരിധി 25-40. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എഴുത്തുപരീക്ഷ/അഭിമുഖത്തിന് എത്തണം. ഫോണ്‍ -0474 2742004.