മാനന്തവാടി നഗരസഭ കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി ബ്ലോക്ക് നാളെ (വ്യാഴം) രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്യും. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഒ.പി, ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ്, നേഴ്‌സിംഗ് സ്റ്റേഷന്‍ എന്നീ സൗകര്യങ്ങളോടെയാണ് ഒ.പി ബ്ലോക്ക് പ്രവര്‍ത്തിക്കുക. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.