മത്സ്യകൃഷി 6.52 ഹെക്ടറില്‍

കിഴക്കഞ്ചേരിയില്‍ 6.52 ഹെക്ടറില്‍ ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന് തുടക്കമായി. 14 പൊതുകുളങ്ങളിലായി 48,900 കാര്‍പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്  മുഖേന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷത്തേക്കുള്ള പൊതുകുളങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

മത്സ്യകുഞ്ഞ് വിതരണം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി കൃഷ്ണന്‍കുട്ടി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതിക മണികണ്ഠന്‍, സെക്രട്ടറി ഷീന, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ആദിത്യ സുതന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അബ്ദുള്‍ നാസര്‍, മറിയകുട്ടി, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ കെ. കൃഷ്ണദാസ്, പ്രൊമോട്ടര്‍ ശ്രുതിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.