ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി അസുഖബാധിതരായ കുഞ്ഞുങ്ങളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുന്ന ബാലമിത്ര 2.0 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എലപ്പുള്ളി ഗവ എല്‍.പി.എസില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു നിര്‍വഹിച്ചു.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി. അനിത അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) പാലക്കാട് ഡോ. കെ.ആര്‍ സെല്‍വരാജ്, ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. ഗീതു മരിയ ജോസഫ്, 21-ാം വാര്‍ഡ് മെമ്പര്‍ സന്തോഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എം.എ സിന്ധു, എലപ്പുള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് എസ്. വാര്യര്‍, കൊടുവായൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡിനില്‍ കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലൗലി, അസി. ലെപ്രസി ഓഫീസര്‍ കെ.കെ ശ്രീദേവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. ബീന എന്നിവര്‍ സംസാരിച്ചു.
പാലക്കാട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പരിശീലനാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പാലത്തുള്ളി സ്‌കൂളില്‍ കുഷ്ഠരോഗ ആരോഗ്യ ബോധവത്കരണവും പരിശോധനയും പെരുവെമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍, പെരുവെമ്പ് ജങ്ഷന്‍, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ബോധവത്കരണവും നടത്തി. പരിപാടിക്ക് ഡോ. വിനു, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സലീം എന്നിവര്‍ നേതൃത്വം നല്‍കി.