ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് എനർജി മാനേജേർസ് ഏപ്പെടുത്തിയ സ്റ്റാർ പെർഫോമൻസ് അവാർഡ് എനർജി മാനേജ്‌മെന്റ് സെന്ററിന് ലഭിച്ചു. ദേശീയ തലത്തിൽ സ്റ്റേറ്റ് ഡെസിഗ്‌നേറ്റഡ് ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തിയാണ് ഈ അവാർഡ് ലഭിച്ചത്. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ എനർജി കോൺക്‌ളേവിൽ വെച്ച് എനർജി മാനേജ്‌മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ ശ്രീ. ദിനേഷ് കുമാർ എ. എൻ. അവാർഡ് ഏറ്റു വാങ്ങി. ഊർജസംരക്ഷണനിയമം 2001 കേരളത്തിൽ നടപ്പിലാക്കുന്നതിനുള്ള സ്റ്റേറ്റ് ഡെസിഗ്‌നേറ്റഡ് ഏജൻസിയായ ഇ. എം. സി കേരളത്തിലെ എല്ലാ മേഖലകളിലും ഊർജ്ജകാര്യക്ഷമത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.