2023-24 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ ബി കോഴ്സിൽ സംസ്ഥാനത്തെ ഗവൺമെന്റ് ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, 21 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടി ആരംഭിച്ചു.

വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബർ 25നു രാവിലെ 11 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ : 0471 2525300.