സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖനെ വിവിധ മത്സര പരീക്ഷാ പരിശീലത്തിന് ധനസഹായം അനുവദിക്കുന്ന ‘എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2023-24’ പദ്ധതി പ്രകാരം IELTS/ TOEFL/OET/NCLEX – തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകൾക്കുളള പരിശീലനം നടത്തുന്നതും സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനുള്ള താല്പര്യപത്രം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. താല്പര്യപത്രം, നിർദ്ദിഷ്ട മാതൃക എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും