ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പാടിവയല്‍ എഫ്.എച്ച്.സിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം അധ്യക്ഷത വഹിച്ചു.
ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 29 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം, രക്ത ഗ്രൂപ്പ് നിര്‍ണയം, ഹിമോഗ്ലോബിന്‍ അളവും ക്യാമ്പില്‍ പരിശോധിച്ചു. ഡോ.ഫെസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും ക്യാമ്പില്‍ ലഭ്യമാക്കി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ റഫീഖ്, വാര്‍ഡ് മെമ്പര്‍മാരായ ഇ.വി ശശിധരന്‍, വി.കേശവന്‍, ആര്‍.ഉണ്ണികൃഷ്ണന്‍, യശോദ, ദീപ ശശികുമാര്‍, എഫ് എച്ച് സി എച്ച് ഐ എം .വി ബിജു, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി.കെ മുബഷിറ, വി.ഇ .ഒ .സി ആര്‍ .നിധീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ജെ റിനു സാറ തുടങ്ങിയവര്‍ സംസാരിച്ചു.